2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ ഒക്ടോബർ 30 നകം മസ്റ്ററിംഗ് നടത്തേണ്ടതാണ്
വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) - VB-G RAM G

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറുപ്പ് നിയമത്തിന് (MGNREGA) പകരം കേന്ദ്ര പാർലമെന്റ് പാസാക്കിയ പുതിയ തൊഴിലുറുപ്പ് നിയമമാണിത്. 2026 ജൂലൈ 1 മുതൽ പദ്ധതി രാജ്യത്തെ ഗ്രാമീണ മേഖലകളിൽ പ്രാബല്യത്തിൽ വന്നു.

പ്രധാന സവിശേഷതകൾ:

  • 125 ദിവസത്തെ തൊഴിലുറുപ്പ്: അവിദഗ്ധ കൈത്തൊഴിൽ അധ്വാനത്തിന് തയ്യാറുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷം നൽകുന്ന തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ദിവസമായി ഉയർത്തി.
  • കുറഞ്ഞ ദിനബത്ത: ദിവസവേതനം കുറഞ്ഞത് 300 രൂപയായി നിശ്ചയിച്ചു.
  • കാർഷിക സീസണുകളിലെ ഇടവേള: കൊയ്ത്ത്, വിതയ്ക്കൽ തുടങ്ങിയ പ്രധാന കാർഷിക സമയങ്ങളിൽ തൊഴിലാളികളുടെ കുറവ് ഒഴിവാക്കാൻ പൊതുമരാമത്ത് ജോലികൾക്ക് 60 ദിവസം വരെ താത്കാലിക ഇടവേള പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്.
  • 4 പ്രധാന മേഖലകൾ: ജലസുരക്ഷ, ശാശ്വതമായ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന പിന്തുണ (ചന്തകൾ, വെയർഹൗസുകൾ മുതലായവ), കാലാവസ്ഥാ പ്രതിരോധം എന്നീ 4 മേഖലകളിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
  • സാമ്പത്തിക വിഹിതം (60:40):വേതനത്തിന്റെ പൂർണ്ണ തുകയും കേന്ദ്രം നൽകിയിരുന്ന മുൻ രീതിക്ക് പകരം, പദ്ധതി ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും 60:40എന്ന അനുപാതത്തിൽ പങ്കിടും (വടക്കുകിഴക്കൻ/ഹിമാലയൻ സംസ്ഥാനങ്ങൾക്ക് ഇത് 90:10 ആയിരിക്കും).
  • ഡിജിറ്റൽ നിരീക്ഷണം: വികസന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ജി.പി.എസ് (GPS) ട്രാക്കിംഗ്, ബയോമെട്രിക് ഹാജർ, കൃത്രിമബുദ്ധി (AI) അധിഷ്ഠിത പരിശോധനകൾ, 'വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ' (VGPP) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഗ്രാമീൺ റോസ്ഗാർ ഗ്യാരണ്ടി കാർഡ്: പഴയ തൊഴിലുറുപ്പ് ജോബ് കാർഡിന് പകരം ഡിജിറ്റൽ ഗ്രാമീൺ റോസ്ഗാർ ഗ്യാരണ്ടി കാർഡുകൾ നൽകും.