ഭൂമിശാസ്ത്രം
1762 ഹെക്ടർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന മയ്യനാട് പഞ്ചായത്തിന്റെ വടക്കു കിഴക്കൻ പ്രദേശം അൽപ്പം ഉയർന്നതും തെക്കു പടിഞ്ഞാറു ഭാഗം തീരപ്രദേശങ്ങളായും വടക്ക് കിഴക്ക് മേഖലകൾ കുന്നുകളും ഇടനാടിന്റെ സ്വഭാവവും പ്രകടിപ്പിക്കുന്നു. ദേശീയ ഹൈവേയിൽ നിന്നും 8.180 മീറ്റർ അകലവും റെയിൽവേ ഗതാഗതത്തിൽ നിന്നും 79.50 മീറ്റർ ദൂരവും റെയിൽവേ സ്റ്റേഷൻ സമീപം ചെല്ലുന്ന പ്രദേശമാണ് മയ്യനാട്. മറ്റു വശവും ജലാശയങ്ങളും ചുറ്റപ്പെട്ട വനമേഖലകളും കായലുകളും നിറഞ്ഞ പ്രദേശമാണ്. പഞ്ചായത്തിലെ എളവും താഴ്ന്നതുമായ പ്രദേശങ്ങൾ കടലിനോട് ചേർന്നതായും കാണുന്ന കൃഷിപ്രദേശങ്ങളും എളവും ഉയർന്നതുമായ വടക്കുകിഴക്കൻ മേഖലകളുമാണ്. ഈ പഞ്ചായത്തിൽ കാണുന്നത് സമതലങ്ങളിൽ കാണുന്ന മണ്ണാണ്. പുഴി മണ്ണിന്റെയും മണൽ മണ്ണിന്റെയും മിശ്രിതമാണ് ഈ മണ്ണ് കാണപ്പെടുന്നത്. ജലവിഭവങ്ങളുടെ പ്രധാന സ്രോതസായ ഭൂഗർഭജല സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് 3.2 കി.മീ നീളത്തിൽ കായലുകളും പട്ടണത്തോടനുബന്ധിച്ചുള്ള ഉമയനല്ലൂർ തോട് ഏകദേശം 2 കി.മീ ഒഴുകി ദേശീയപാതയുമായി ചേരുന്ന കാവുചിറ തോടുമുണ്ട്. ഈ രണ്ട് കായലുകളുമായി കൂടിച്ചേർന്നു ഒഴുകുന്നതും ഏകദേശം 1.7 കി.മീ നീളത്തിൽ മയ്യനാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന വടക്കുഭാഗം ഏലായിൽ നിന്നുള്ള തോടുമായി കൂടിച്ചേർന്ന് പഞ്ചായത്തിൽ ഏകദേശം 1 കി.മീ കൂടി ഉമയനൂർ കായലിലേക്ക് ഒഴുകുന്ന തോടിയർ തോടിന് കായലിൽ എത്തി ചേരുകയും ചെയ്യുന്നു. ജൈവവൈവിധ്യ ഘടകങ്ങൾക്ക് പുറമെ ഏകദേശം 3 കി.മീ നീളത്തിൽ ഏറവും ചെറിയ തോടുകളും മയ്യനാടിന്റെ ഭൂമിശാസ്ത്ര സവിശേഷതയായി മാറിയിട്ടുണ്ട്. യല ആഴം വിഭജിച്ച ഒഴുക്കുന്നു. ആകെ മൺ വിഭാഗമാണ് ഈ പഞ്ചായത്തിലെ ഭൂരിപക്ഷ ജനസംഖ്യ നടത്തുന്ന കൃഷിചെയ്യൽ, മലിന്യം, എളവുഭാഗം എന്നിവയാണ്. ജലക്ഷാമം എല്ലാ ജല സ്രോതസ്സുകളിലും ശുദ്ധജല ലഭ്യമാക്കുന്ന വിധത്തിൽ ഉമയനൂർ കായലിലും, പറവൂർ കായലിലും ഉൾപ്പെടുന്ന മേഖലയാണ്. ഉമയനൂർ കായൽ ഏരിയ 0.825 ചതുരശ്ര കിലോമീറ്ററിലും പറവൂർ കായൽ 0.426 ചതുരശ്ര കിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു. ഏകദേശം 44 കുളങ്ങൾ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കാണപ്പെടുന്നു. ഇവിടുത്തെ പ്രധാന കാർഷികവിളകൾ തെങ്ങും, നെല്ലുമാണ്. മയ്യനാട് പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 1247 ഹെക്ടർ ആകുന്നു. കരപ്രദേശത്ത് ഭാഗികമായി ബഹുവിളകൃഷി സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. മയ്യനാട് പഞ്ചായത്തിൽ തെങ്ങു കൃഷി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട വിള നെല്ലുതന്നെയാണ്. നെൽകൃഷി ചെയ്യുന്ന ഏറ്റവും വലുതും പ്രകൃതിരമണീയവുമായ നെൽപ്പാടം ഉമയനല്ലൂർ ഏലതന്നെയാണ്. ഒരു കാർഷിക ഗ്രാമമായ മയ്യനാട് പഞ്ചായത്ത് കൃഷിക്കും മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. കാലിവളർത്തൽ മുഖ്യതൊഴിലാക്കിയ നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്. കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട് രാജ്യത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു. എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്ന് പറയപ്പെടുന്നു.
ഇവിടുത്തെ പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മർദ്ദങ്ങൾ കൊണ്ട് 40 കളിൽ തിരുവിതാംകൂറിൽ വളരെക്കുറച്ച് ഗ്രാമങ്ങളിൽ വില്ലേജ് യൂണിയൻ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങൾ നിലവിൽ വന്നു. ഇതേ തുടർന്ന് 1945ൽ മയ്യനാട് വില്ലേജ് യൂണിയൻ സ്ഥാപിതമായി.
പണയിൽ കൃഷ്ണൻ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1880 ൽ പോസ്റ്റ് ഓഫീസും 1900 റെയിൽവേ സ്റ്റേഷനും 1946 ൽ ടെലിഗ്രാം ആഫീസും 1948 ൽ ഒരു സർക്കാർ ആശുപത്രിയും ഈ ഗ്രാമപഞ്ചായത്തിൽ സ്ഥാപിതമായതിന്റെ പിന്നിൽ മയ്യനാട് ഗ്രാമത്തിന്റെ ഉൽപതിഷ്ണുക്കളായ പൊതുപ്രവർത്തകരുടെ പങ്കുണ്ട്. 1953 ൽ തിരു കൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയ പഞ്ചായത്തുകൾ നിലവിൽ വന്നു. മയ്യനാട് വില്ലേജ് യൂണിയൻ മയ്യനാട് പഞ്ചായത്തായിമാറി പ്രൊഫസർ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. 1962-ൽ പഞ്ചായത്ത് പുനസംഘടന നടന്നു. മയ്യനാട് ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് ഇരവിപുരം പഞ്ചായത്തിൽ ചേർത്തു.
റെയിൽവേസ്റ്റേഷൻ നിൽക്കുന്ന സ്ഥലത്ത് പതിനാറാം നൂറ്റാണ്ടിൽ പനങ്കാവ് രാജകൊട്ടാരം സ്ഥിതിചെയ്തിരുന്നു അവിടെ നിന്നും തിരുവനന്തപുരത്ത് പോകുന്നതിനും ഇപ്പോഴത്തെ റെയിൽവേ ലൈൻ നിർമ്മിച്ച വഴി ചേരൂർ എന്ന സ്ഥലത്ത് എത്തി അവിടെ നിന്നും കിഴക്കോട്ട് ആലുമൂട് വഴി ഉമയനല്ലൂർ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തു കൂടി ഒരു പ്രാചീന പെരുവഴി ഇന്നത്തെ ആർ കണ്ണ് ഒലിച്ചു കൊല്ലം ചിറക്കര വഴി പോകുന്ന നടക്കാവിനെ കൊല്ലം പെരുവഴി എന്നാണ് വിളിച്ചിരുന്നത് ഡോ എഡ്ഗാർ തേഴ്സ്റ്റൺ കാസ്റ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സതേൺ ഇന്ത്യ എന്ന പുസ്തകത്തിൽ ഈഴവരുടെ പ്രബലമായ കേന്ദ്രമാണ് ശാസ്താംകോവിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ഈ സമൂഹത്തെ കുറിച്ച് സി.വി കുഞ്ഞിരാമന്റെ ഗ്രാമ സമുദായത്തിലും സി.കേശവന്റെ ജീവിത സമരത്തിലും വിവരിക്കുന്നുണ്ട് 1895 ൽ 13000 ഈഴവർ ഒപ്പിട്ട് സ്കൂൾ പ്രവേശനം സർക്കാർ ഉദ്യോഗം എന്നീ കാര്യങ്ങൾക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങൾ കിട്ടണമെന്ന് ഒരു സങ്കട ഹർജി ഡോ. പൽപ്പു രാജാവിന് സമർപ്പിച്ചു. സർക്കാർ സ്കൂൾ അനുവദിക്കാതെ ഇവർക്ക് പഠിക്കാൻ സ്കൂൾ ഉണ്ടാക്കിയാൽ അതിന് ഗ്രാന്റ് നൽകാമെന്ന് ഉത്തരവുണ്ടായി-1896 ൽ രണ്ട് സ്കൂളുകൾ അനുവദിച്ചു ഒന്ന് വെള്ളമണലിലും മറ്റൊന്ന് പരവൂരിലും വെള്ളമണൽ സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ സി.വി കുഞ്ഞിരാമൻ ആയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നാണ് പൂർവ്വികർ ഈ നാടിനെ ഈ ഉൽകർഷത്തിൽ എത്തിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മയ്യനാട്ടിൽ നിന്നും ധാരാളം പേർ വിദേശത്ത് പോയി ജോലി ചെയ്തുവരുന്നു. ഏകദേശം പതിനായിരം പേർ ഈ ഗ്രാമത്തിന് പുറത്ത് ജോലിചെയ്യുന്നവരും മൂവായിരം പേർ ഇന്ത്യക്കകത്തും ഏഴായിരം പേർ വിദേശ രാജ്യങ്ങളിലുമാണ് എന്ന് ഈ അടുത്ത കാലത്ത് നടന്ന സർവ്വേയിൽ സൂചിപ്പിക്കുന്നുണ്ട്. ഈ ഇനത്തിൽ എത്തുന്ന വരുമാനത്തിന് സ്ഥായി ഭാവം ഇല്ല. ഈ വരുമാനത്തിന് ഒരു ആശ്രിത സ്വഭാവമാണുള്ളത്. നമുക്ക് ആനുക്രമവും സുസ്ഥിരവുമായ വികസനം വേണം, വിദേശ പണം കൃഷി വ്യവസായം ടെക്നോളജി എന്നിവയുടെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നത് നമ്മുടെ ആസൂത്രണത്തിന്റെ ഭാഗമാകട്ടെ !
നാം സങ്കീർണ്ണ പ്രശ്നങ്ങളെ നേരിടാനുള്ള കരുത്ത് ആർജ്ജിച്ചിട്ടുണ്ട് പ്രവർത്തിയിൽ കാര്യ ശേഷിയുള്ളവരും മാനുഷിക മൂല്യങ്ങളെ ആദരിക്കുന്നവരുമാണ് മയ്യനാട്ടുകാർ. ഇവിടെ 66% ആളുകൾ അഭ്യസ്തവിദ്യരാണ്. 31 % സേവന മേഖലയിൽ പണിയെടുക്കുന്നവരാണ്. 31 % ബിരുദധാരികളും 8 % പ്രൊഫഷണൽ ബിരുദം നേടിയവരുമാണ്. ആരോഗ്യ മേഖലയിലും നമ്മുടെ ശീലങ്ങൾ ശ്ലാഘിക്കപ്പെടുന്നു. ഒരു ജനതയെ ഈ നിലയിൽ എത്തിക്കാൻ കഠിനയത്നം നടത്തിയ ധീഷണാശാലികളും സദ്ഗുണസമ്പന്നരുമായ പൂർവ്വികരെ ഈ സന്ദർഭത്തിൽ നന്ദി പൂർവ്വം സ്മരിക്കാം...